റവന്യൂ പ്രീമിയർ ലീഗ്
Sunday 22 February 2026 12:48 AM IST
പന്തളം: റവന്യൂ പ്രീമിയർ ലീഗ് (സീസൺ 2) ക്രിക്കറ്റ് ടൂർണമെന്റിൽ കളക്ടറേറ്റ് ഗ്ലാഡിയേറ്റേഴ്സ് ജേതാക്കളായി. പന്തളം എൻ.എസ്.എസ് കോളേജ് മൈതാനത്ത് നടന്ന ഫൈനലിൽ ഡി.സി ഇലവനെ പരാജയപ്പെടുത്തിയാണ് അഖിൽ.എസ്.രാജ് നയിച്ച ഗ്ലാഡിയേറ്റേഴ്സ് കിരീടം ചൂടിയത്. ജിത്തു ക്യാപ്ടനായ ഡി.സി ഇലവൻ റണ്ണറപ്പായി. മികച്ച താരമായി അനു രാജ്, മികച്ച ബാറ്റസ്മാനായി നിഖിൽ.എം.മാലൂർ, മികച്ച ബൗളറായി എസ്.വിവേക് എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കും മികച്ച പ്രകടനം നടത്തിയവർക്കും ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ട്രോഫികൾ നൽകി.