സത്യപ്രതിജ്ഞ ഇന്ന് രാവിലെ
Sunday 22 February 2026 1:02 AM IST
കൊച്ചി: കെ.പി.എസ്.ടി.എ പുതിയ സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11.30ന് എറണാകുളം ഡി.സി.സി ഹാളിൽ നടക്കും. ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. എം.പി. മാരായ ബെന്നി ബഹ്നാൻ, ഹൈബി ഈഡൻ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുക്കും. കെ.എ.പി.ടി യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ പി.ജെ മാനുവേലിന്റെ പേരിലുള്ള പ്രഥമ സംസ്ഥാന അവാർഡ് കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാറിന് ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ അറിയിച്ചു.