വിദ്യാർത്ഥിയുടെ ബൈക്ക് കത്തിച്ചു

Sunday 22 February 2026 1:06 AM IST

കൊ​ച്ചി​:​ ​ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​ബൈ​ക്ക് ​വീ​ട്ടു​വ​ള​പ്പി​ൽ​ ​നി​ന്ന് ​ക​ട​ത്തി​ക്കൊ​ണ്ട് ​പോ​യി​ ​ക​ത്തി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​എ​ള​മ​ക്ക​ര​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​കു​സാ​റ്റി​ൽ​ ​ഗ​വേ​ഷ​ക​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​വ​ട​ക്ക​ൻ​ ​പ​റ​വൂ​ർ​ ​ന​ന്ത്യാ​ട്ടു​കു​ന്നം​ ​സ്വ​ദേ​ശി​ ​ആ​ദി​ത്തി​ന്റെ​ ​റോ​യ​ൽ​ ​എ​ൻ​ഫീ​ൽ​ഡ് ​ബൈ​ക്കാ​ണ് ​ക​ത്തി​ച്ച​ത്.​ ​ആ​ദി​ത്ത് ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​എ​ള​മ​ക്ക​ര​ ​പോ​ണേ​ക്ക​ര​ ​ജ​വാ​ൻ​ക്രോ​സ് ​റോ​ഡി​ലെ​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​ബൈ​ക്ക് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​യാ​ണ് ​അ​ജ്ഞാ​ത​രാ​യ​ ​ര​ണ്ട് ​പേ​ർ​ ​ചേ​ർ​ന്ന് ​ഉ​രു​ട്ടി​ക്കൊ​ണ്ട് ​പോ​യ​ത്.​ ​തു​ട​ർ​ന്ന് 100​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​മാ​റി​ ​ജ​വാ​ൻ​ ​റോ​ഡി​ൽ​ ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ച് ​തീ​ ​കൊ​ളു​ത്തി.​ ​​രാ​വി​ലെ​ 10​ ​ഓ​ടെ​യാ​ണ് ​ബൈ​ക്ക് ​ക​ത്തി​യ​ ​വി​വ​രം​ ​വി​ദ്യാ​ർ​ത്ഥി​ ​അ​റി​യു​ന്ന​ത്.​