1.61 കോടിയുടെ ഭരണാനുമതി
Sunday 22 February 2026 12:07 AM IST
തിരുവല്ല: നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയിൽ നിന്ന് 1.61 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. മേപ്രാൽ മുതൽ കടവ് വരെയുള്ള ഭാഗം കലുങ്ക് നിർമ്മിച്ച് ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതിന് 45 ലക്ഷം, കടപ്ര-വീയപുരം റോഡിലെ പാട്ടമ്പലത്തിന് സമീപം ഡ്രെയിനേജ് നിർമ്മാണത്തിന് 12 ലക്ഷം, മുട്ടത്തുപടിയിൽ കലുങ്ക് നിർമ്മാണത്തിന് 59 ലക്ഷം, നാരകത്താനി റോഡ് നിർമ്മാണത്തിന് 45 ലക്ഷം രൂപ എന്നിവയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.