ജില്ലാ കൺവെൻഷൻ

Sunday 22 February 2026 12:09 AM IST

പത്തനംതിട്ട: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷൻ നടത്തി. വി.ബി.ജി റാം (ജി) നിയമം പിൻവലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത യൂണിയന്റെ സംസ്ഥാന സെക്രട്ടറി എസ്.രാജേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഭദ്രകുമാരി, സെക്രട്ടറി ആർ.സനൽകുമാർ, റോയി ഫിലിപ്പ്, സൗദാ രാജൻ, പ്രസന്നകുമാർ, പി.ആർ.പ്രസാദ്, രാധ രാമചന്ദ്രൻ, എം.വി.സൻജു, പി.കെ അനീഷ് എന്നിവർ സംസാരിച്ചു.