അപേക്ഷ ക്ഷണിച്ചു

Sunday 22 February 2026 11:10 PM IST

പത്തനംതിട്ട: മഹാത്മാ ഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും 2026- 27 അദ്ധ്യയന വർഷത്തേക്കുള്ള പി.ജി, എം.ടെക്, എം.ബി.എ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.എ.ടിഎം.ജി.യു 2026) മുഖേനയാണ് പ്രവേശനം. ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 20 മുതൽ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 19. വിശദ വിവരങ്ങൾ www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0481 2733595. ഇ- മെയിൽ: cat@mgu.ac.in.