പ്രമേഹത്തെക്കുറിച്ച് ദേശീയ സെമിനാർ
തൃപ്പൂണിത്തുറ: ഗവ. ആയുർവേദ കോളേജിന്റെ ‘ശതപൂർണിമ’ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 26, 27 തീയതികളിൽ പ്രമേഹത്തെക്കുറിച്ച് ദേശീയ സെമിനാർ നടത്തും. പ്രീ ഡയബറ്റിസ്, ഇൻസുലിൻ റെസിസ്റ്റൻസ് എന്നീ രോഗാവസ്ഥകളിൽ ആയുർവേദത്തിന്റെ പങ്കിനെക്കുറിച്ചുള്ള സെമിനാറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 500 ആരോഗ്യവിദഗ്ദ്ധർ പങ്കെടുക്കും. 26 ന് രാവിലെ ഒൻപതിന് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും. 23, 24 എന്നീ തീയതികളിൽ നടക്കുന്ന പ്രീസെമിനാർ ശില്പശാലയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ദേശീയ തലത്തിൽ പ്രമേഹത്തെക്കുറിച്ച് ഓൺലൈൻ പ്രസന്റേഷൻ മത്സരം നടത്തും.