കേരള സർവകലാശാല പരീക്ഷാ ടൈംടേബിൾ
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എംസിഎ ഫെബ്രുവരി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 16 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎഫ്എ (ഇന്റഗ്രേറ്റഡ്), നാലാം വർഷ ബിഎഫ്എ (പെയിന്റിംഗ്, സ്കൾപ്ച്ചർ ആൻ് അപ്ലൈഡ് ആർട്ട്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിപിഎ മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബിസിഎ ജനുവരി പരീക്ഷയുടെ പ്രാക്ടിക്കൽ മാർച്ച് രണ്ടിന് നടത്തും.
പുതുക്കിയ പരീക്ഷാകേന്ദ്രം ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ്, മാർച്ച് 2026 പരീക്ഷയ്ക്ക് കടയ്ക്കൽ പി.എം.എസ്.എ. പൂക്കോയ തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, യു.ഐ.ടി. പള്ളിക്കൽ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ളവർ നിലമേൽ എൻ.എസ്.എസ് കോളേജിലും, യു.ഐ.ടി മുതുകുളം പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ യു.ഐ.ടി കരുവാറ്റയിലും യു.ഐ.ടി കാഞ്ഞിരംകുളം പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ യു.ഐ.ടി നെയ്യാറ്റിൻകരയിലും, യു.ഐ.ടി മണ്ണടി പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ അടൂർ ഏനാത്ത് മാറ്റർ ഡേയ് സി.എം.ഐ കോളേജിലും യു.ഐ.ടി മുഖത്തല പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ കൊട്ടിയം ഡോൺ ബോസ്കോ കോളേജിലും മടത്തറ ട്രാവൻകൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ പുനലൂർ ഗ്രേസ് ഇന്റർനാഷണൽ അക്കാഡമിയിലും പരീക്ഷ എഴുതണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ജി സർവകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം ആറാം സെമസ്റ്റർ (സി.ബി.സി.എസ്) (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) ആറാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എസ്സി സൈബർ ഫോറൻസിക് (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷകൾക്ക് മാർച്ച് നാലുവരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (സി.ബി.സി.എസ്) (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷകൾക്ക് മാർച്ച് നാലുവരെ അപേക്ഷിക്കാം
ഓർമിക്കാൻ...
1. പി.ജി മെഡിക്കൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്:- 2025-ലെ പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് രാത്രി 11.59 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: cee.kerala.gov.in.
2. ജെ.ഇ.ഇ മെയിൻ അപേക്ഷയിൽ തിരുത്തൽ വരുത്താം:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ രണ്ട് അപേക്ഷയിൽ എഡിറ്റ്/ മോഡിഫൈ ചെയ്യാൻ ഫെബ്രുവരി 27, 28 തീയതികളിൽ അവസരം. വെബ്സൈറ്റ്: nta.ac.in.