ഏകദിന ശില്പശാല

Sunday 22 February 2026 12:26 AM IST

പത്തനംതിട്ട: രക്തസമ്മർദ്ദ നിയന്ത്രണം സംബന്ധിച്ച ഏകദിന ശില്പശാല ഇന്ന് മുത്തൂറ്റ് ആശുപത്രി നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 3 വരെ പത്തനംതിട്ടയിലെ 24 ഇൻ റെസിഡൻസിയിലാണ് ശില്പശാല. ജനറൽ പ്രാക്ടീഷണർമാർ, ഫാമിലി ഫിസിഷ്യൻമാർ, ഇന്റേണൽ മെഡിസിൻ വിദഗ്ദ്ധർ, നെഫ്രോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ തുടങ്ങി 200ലധികം ഡോക്ടർമാർ പങ്കെടുക്കും. ശില്പശാലയോടനുബന്ധിച്ച് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രചാരണവും ആരംഭിക്കുമെന്ന് നെഫ്രോളജിസ്റ്റ് ഡോ.ജെ. ജ്യോതിപ്രഭ അറിയിച്ചു.