വികസന സ്വാദ് അറിയാത്ത കുടുംബങ്ങളില്ല: മുഖ്യമന്ത്രി

Sunday 22 February 2026 12:00 AM IST

തിരുവനന്തപുരം: പത്ത് വർഷങ്ങൾ കേവലം ഭരണകാലമല്ലെന്നും നവകേരള സൃഷ്ടിയ്ക്ക് ഉറച്ച അടിത്തറയിട്ട കാലഘട്ടമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമത് കേരള പഠന കോൺഗ്രസ് എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാലയളവിൽ വികസന സ്‌പർമേൽക്കാത്ത ഒരു പ്രദേശവും കേരളത്തിലില്ല. വികസനത്തിന്റെ സ്വാദ് അറിയാത്ത കുടുംബങ്ങളില്ല. ഒരുമണ്ഡലത്തെയും മാറ്റി നിറുത്തിയിട്ടില്ല. അഴിമതി കുറഞ്ഞ സംസ്ഥാനമായി. സർക്കാർ ഒരു വർഗീതയെയും സംരക്ഷിക്കുന്നില്ല. രാജ്യത്തെ ഏറ്റവും കരുത്തുറ്റ വർഗീയ സംഘടയാണെന്ന് അഹങ്കരിക്കുന്ന ചിലർ കേരളത്തിലുണ്ട്. അവർക്ക് പോലും പഴയത് പോലെ തലപൊക്കാനാകുന്നില്ല. കഴിഞ്ഞ പത്തുവർഷമായി സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമാണിത്. കുഞ്ഞുങ്ങൾ സ്വപ്നം കാണുന്ന തരത്തിലേക്ക് കേരളത്തിനെ മാറ്റണം. കൊച്ചുകേരളമെന്ന അപഹർഷതാ ബോധമല്ല മഹത്തായ കേരളമെന്ന ആത്മവിശ്വാസമാണ് വേണ്ടത്. ആരുടെയും കനിവിന് കാത്തുനിൽക്കാതെ സ്വന്തം കരുത്തിൽ മുന്നേറാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.ആർ.മീര,മന്ത്രിമാരായ വി.ശിവൻകുട്ടി,പി.രാജീവ്,വി.എൻ.വാസവൻ,സജി ചെറിയാൻ,പി.എ.മുഹമ്മദ് റിയാസ്,കെ.എൻ.ബാലഗോപാൽ,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവൻ,ടി.എം.തോമസ് ഐസക്,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുത്തു.

മു​ഖ്യ​മ​ന്ത്രി​ക്കു​ ​മു​ന്നി​ൽ വീ​ണ്ടും​ ​മൈ​ക്ക് ​പ​ണി​മു​ട​ക്കി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​മൈ​ക്കും​ ​ത​മ്മി​ലു​ള്ള​ ​പ്ര​ശ്നം​ ​ഇ​നി​യും​ ​അ​വ​സാ​നി​ച്ചി​ട്ടി​ല്ല.​ ​ഇ​ന്ന​ലെ​ ​അ​ഞ്ചാ​മ​ത് ​കേ​ര​ള​ ​പ​ഠ​ന​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ലും​ ​മൈ​ക്ക് ​പ​ണി​കൊ​ടു​ത്തു.​ ​അ​തി​നെ​ ​ത​മാ​ശ​യാ​യി​ ​പ​റ​ഞ്ഞ് ​മു​ഖ്യ​മ​ന്ത്രി​ ​വേ​ദി​യി​ലും​ ​സ​ദ​സി​ലും​ ​ചി​രി​പ​ട​ർ​ത്തി.​ ​ഇ​ന്ന​ലെ​ ​എ.​കെ.​ജി​ ​ഹാ​ളി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ഭാ​വി​കേ​ര​ള​ത്തി​ന്റെ​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ ​കു​റി​ച്ച് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്ര​സം​ഗം​ ​ക​ത്തി​ക്ക​യ​റു​ന്നു.​ ​നീ​ണ്ട​ ​ബീ​പ് ​ശ​ബ്ദ​ത്തോ​ടെ​ ​മൈ​ക്ക് ​നി​ശ്ച​ല​മാ​യി.​ ​എ​ന്തെ​ങ്കി​ലു​മൊ​രു​ ​പ്ര​ശ്നം​ ​ഞാ​ൻ​ ​മൈ​ക്കി​ന് ​മു​ന്നി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​ക​ണ​മ​ല്ലോ...​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഈ​ ​പ്ര​തി​ക​ര​ണം​ ​ചി​രി​പ​ട​ർ​ത്തി.​ ​നേ​ര​ത്തെ​ ​ഇ​ത്ത​രം​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​രോ​ഷാ​കു​ല​നാ​യി​രു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ടു​ത്തി​ടെ​ ​അ​തു​ ​ത​മാ​ശ​യാ​യി​ ​കാ​ണാ​ൻ​ ​തു​ട​ങ്ങി.