സതീശനെതിരെ പ്രതിഷേധ സാദ്ധ്യത
Sunday 22 February 2026 1:06 AM IST
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വീട്ടിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റീത്ത് വച്ചതിന് പിന്നാലെ ,പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രതിഷേധത്തിന് സാദ്ധ്യതയെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ്. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്കോ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കോ എം.എൽ.എ ഓഫീസിലേക്കോ പ്രതിഷേധമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്ന് പ്രതിഷേധമുണ്ടാവാനുള്ള സാദ്ധ്യതയാണ് ഇന്റലിജൻസ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവ് നടത്തുന്ന പുതുയുഗ യാത്രയിലേക്ക് കടന്നു കയറി പ്രതിഷേധിക്കുന്നതിനും കരിങ്കൊടി കാണിക്കുന്നതിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പ്രതിപക്ഷ നേതാവിന്റെ യാത്രാ വേളകളിലും പരിപാാടി സ്ഥലങ്ങളിലും താമസ സ്ഥലത്തും പൊലീസ് ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.