3 ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Sunday 22 February 2026 1:09 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.പുതിയതായി ഐ.പി.എസ് ലഭിച്ച ഒൻപത് പേരെ വിവിധ വിഭാഗങ്ങളിൽ എസ്.പിമാരായി നിയമിച്ചു.സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പിയായ ചൈത്ര തെരേസ ജോണിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിയായും മലപ്പുറം ജില്ലാ പോലീസ് മേധാവിയായ വിശ്വനാഥ് ആറിനെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എസ.പിയായും നിയമിച്ചു.വി.ഐ.പി സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി കമ്മിഷണറുടെ അധിക ചുമതലയും നൽകി.ആംഡ് പൊലീസ് ബറ്റാലിയൻ കമാണ്ടന്റ് അഞ്ജലി ഭവാനയെ കേരള ആംഡ് വിമൻസ് ബെറ്റാലിയൻ കമാണ്ടന്റായി നിയമിച്ചു.

പുതിയതായി ഐ.പി.എസ് ലഭിച്ച എ.നാസിം-എസ്.പി,മറൈൻ എൻഫോഴ്സ്‌മെന്റ്, ബി.കൃഷ്ണകുമാർ-എക്‌സൈസ് വകുപ്പിൽ വിജിലൻസ് ഓഫീസർ,​ പ്രജീഷ് തോട്ടത്തിൽ-സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിൽ (ഭരണം)എസ്.പി,​ ഇ.എൻ.സുരേഷ്-പൗരവാകാശ സംരക്ഷണ വിഭാഗത്തിൽ എസ്.പി,​ എ.യു സുനിൽകുമാർ-സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ,​ എൻ.രാജൻ-കെ.എസ്.ഇ.ബിയിൽ വിജലൻസ് ഓഫീസർ,​ ജി.സാബു-കോഴിക്കോട് റേഞ്ചിൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി,​

സി.എസ്.ഷാഹുൽ ഹമീദ്-ആംഡ് പോലീസ് കമാണ്ടന്റ്,​ പി.വിക്രമൻ-ട്രാഫിക് എസ്.പി.