നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കും: മന്ത്രി
Sunday 22 February 2026 12:00 AM IST
തൃശൂർ: നഴ്‌സുമാരുടെ ആവശ്യങ്ങൾ എത്രയും വേഗം സർക്കാരിന് മുന്നിലെത്തിക്കുമെന്ന് മന്ത്രി കെ.രാജൻ. യുണൈറ്റഡ് നഴ്‌സസ് അസോസയേഷന്റെ നേതൃത്വത്തിൽ നടത്തിയ സൂചനാ പണിമുടക്കിന്റെ ഭാഗമായി തൃശൂർ ശക്തൻ നഗറിൽ അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അദ്ധ്യക്ഷനായി. അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സൂചനാ പണിമുടക്ക് നടത്തിയത്. തൃശൂർ നഗരത്തിൽ പ്രകടനവും നടത്തി.