വിത്തൂട്ട് പദ്ധതിയ്ക്ക് തുടക്കമായി
Monday 23 February 2026 1:08 PM IST
കൊല്ലം: ശ്രീനാരായണ വനിത കോളേജ് ഭൂമിശാസ്ത്ര വിഭാഗം വിദ്യാർത്ഥികളും വനം-വന്യജീവി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച “വിത്തൂട്ട്” വനവൽക്കരണ പരിപാടി മൂന്നാർ ഡിവിഷനിലെ ദേവികുളം റേഞ്ച് പരിധിയിലെ അരുവിക്കാട് വനമേഖലയിൽ വിത്തുകൾ വിതറി വന പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയും നശിച്ച വനഭൂമികൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺകുമാർ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ റഫീഖ്,സൂരജ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വനിതകോളേജിലെ ഭൂമിശാസ്ത്ര വിഭാഗം അദ്ധ്യാപകരായ അരവിന്ദ്,ഐശ്വര്യ രാജീവ് എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.