‘മിന്നൽ മാജിക്’ വരുന്നു, മലബാർ ഡിസ്റ്റിലറീസ് പ്രവർത്തനം ആരംഭിച്ചു

Sunday 22 February 2026 12:26 AM IST

പാലക്കാട്: സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന വിദേശ മദ്യമായ മിന്നൽ മാജിക്കിന്റെ ഉത്പാദനത്തിനായുള്ള മലബാർ ഡിസ്റ്റലറീസ് മദ്യ പ്ലാന്റ് പ്രവർത്തനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഒരു ലക്ഷത്തി എണ്ണായിരം ലിറ്റർ മദ്യമാണ് ഉത്പാദിപ്പിക്കുക. വിപണിയിലെത്തുന്നത് അര ലിറ്റർ ബോട്ടിലായി.

7,5000 ചതുരശ്ര അടിയിലാണ് മദ്യ പ്ലാന്റ്. ഉത്പാദനത്തിന്റെ ആദ്യ ഘട്ടത്തിൽ മലമ്പുഴയിൽ നിന്നും പിന്നീട് മഴവെള്ള സംഭരണിയിൽ നിന്നുമാകും വെള്ളമെടുക്കുക. ഒരു ലക്ഷത്തിലധികം ലിറ്റർ വെള്ളം പ്രതിദിനം വേണം.

സർക്കാരിന്റെ മദ്യ നയം സുതാര്യമാണെന്ന് മന്ത്രി പറഞ്ഞു. എലപ്പുള്ളിയിൽ സ്വകാര്യ മദ്യ നിർമ്മാണശാലയ്ക്ക് അനുമതി നൽകിയപ്പോൾ സർക്കാർ ഡിസ്‌ലറി എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്. വി.കെ. ശ്രീകണ്ഠൻ എം.പിയുടെ അസാന്നിധ്യം നിരാശയുണ്ടാക്കുകയാണ്. പദ്ധതി പെട്ടെന്ന് പൂർത്തിയാക്കണമെന്നായിരുന്നു തറക്കല്ലിടൽ ചടങ്ങിൽ എം.പി നിർദ്ദേശിച്ചത്. ആ നിർദ്ദേശം നടപ്പാക്കിയിരിക്കുന്നു.