സ്കൂളുകളിൽ മാതൃഭാഷ നിർബന്ധമാക്കണം
Sunday 22 February 2026 12:37 AM IST
കൊല്ലം: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് തരംഗം ചവറയുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാ ദിനം ആസാദ് ആശിർവാദ് ഉദ്ഘാടനം ചെയ്തു. ബാബു എൻ. കുരീപ്പുഴയുടെ അദ്ധ്യക്ഷത വഹിച്ചു. രാജൻ കെ. ആലുംകടവ് സ്വാഗതവും ഷാജി പെരുമൺ മുഖ്യപ്രഭാഷണവും നടത്തി. മോഹൻ നിഖിലം,റോസ് ആനന്ദ്, സാബ് മുകുന്ദപുരം, ബാബുരാജ്, ശിവദാസൻ, കനകമ്മ, എസ്.സുചിത്ര, ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു. മാതൃഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ കണ്ടെത്തി വർഷം തോറും മാതൃഭാഷാദിനത്തിൽ വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആദരിക്കുവാനും ഏറ്റവും കൂടുതൽ മികവ് പുലർത്തുന്ന അദ്ധ്യാപകന് ക്യാഷ് അവാർഡ് നൽകുവാനും തീരുമാനിച്ചു. അലക്സ് നെപ്പോളിയൻ കൃതഞ്ജത രേഖപ്പെടുത്തു.