അമേരിക്കൻ കമ്പനി സി.പി.എമ്മിന് 4 കോടി നൽകി: ശോഭ സുരേന്ദ്രൻ

Sunday 22 February 2026 12:37 AM IST

തൃശൂർ: സി.പി.എമ്മിന് അമേരിക്കൻ കമ്പനി നാല് കോടി നൽകിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ.ആരോഗ്യ ശൃംഖലയിലുള്ള പി.വൺ ഇൻഫ്രാസ്ട്രച്ചർ എന്ന കമ്പനിയാണ് 2021ൽ രണ്ടുതവണയായി രണ്ടു കോടി രൂപ വീതം നൽകിയത്.അമേരിക്കയിലെ ബ്ലാക്ക് സ്റ്റോൺ എന്ന കമ്പനിയുടെ ഉപകമ്പനിയായ പി.വണ്ണിന് വലിയ ആശുപത്രി ശൃംഖലയുണ്ടെന്ന് അവർ പറഞ്ഞു. 2021ന് ശേഷം സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ കുറഞ്ഞു. നമ്പർ വൺ ആരോഗ്യ മേഖലയാണെന്ന് പറഞ്ഞിട്ട് കേരളത്തിലെ മന്ത്രിമാരും ഇടതുപക്ഷ നേതാക്കന്മാരും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമാണ് വൈദ്യസഹായം തേടുന്നത്.