സ്പെഷ്യൽ ബ്രാഞ്ചിന് 60വയസ്

Sunday 22 February 2026 12:58 AM IST

തിരുവനന്തപുരം: പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എന്ന രഹസ്യാന്വേഷണ വിഭാഗം രൂപീകൃതമായി 60 വർഷം പൂർത്തിയാവുന്നു. 23ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ദിനമായി ആചരിക്കും. രാവിലെ 10ന് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ അദ്ധ്യക്ഷനാവും.