സഹകരണ ജീവനക്കാരുടെ ക്ഷേമത്തിന് 61.87കോടിരൂപ നൽകി:മന്ത്രി വാസവൻ

Sunday 22 February 2026 1:00 AM IST

തിരുവനന്തപുരം:സഹകരണ ജീവനക്കാരുടെ ക്ഷേമത്തിന് 61.87കോടിരൂപ നൽകിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വഴി കഴിഞ്ഞ അഞ്ചുവർഷക്കാലം നൽകിയ കണക്കാണിത്.മരണാനന്തരസഹായമായി 12.65കോടിയും പിരിഞ്ഞുപോയ ജീവനക്കാർക്ക് അടച്ച വിഹിതമായി 30.88കോടിയും ചികിത്സാസഹായമായി 17.59കോടിയും ഫെസ്റ്റിവൽ അലവൻസ്,ബോണസ് എന്നിവ നൽകാനാകാത്ത സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സഹായമായി 8.28ലക്ഷം രൂപയും കൊവഡ് കാലത്ത് സഹായമായി 3.32ലക്ഷം രൂപയും വിദ്യാഭ്യാസ സഹായമായി 9.74കോടിയും നൽകിയതായി മന്ത്രി പറഞ്ഞു.