55 എഴുത്തുകാരുടെ പുസ്തക പ്രകാശനം
Sunday 22 February 2026 2:09 AM IST
കൊച്ചി: കേരളത്തിലും പുറത്തുമുള്ള 55 എഴുത്തുകാരുടെ 57 പുസ്തകങ്ങളുടെ മെഗാ പ്രകാശനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്നു. സംവിധായകൻ സിബി മലയിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഇമ പബ്ലിക്കേഷൻ സാരഥി രേഖ വെള്ളത്തൂവൽ അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവും കവിയുമായ പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ ജോൺ ജേക്കബ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സുജ ശ്രീകുമാർ, സാഹിത്യകാരൻ സുരേന്ദ്രൻ മങ്ങാട്ട്, എഴുത്തുകാരുടെ പ്രതിനിധികളായ സുരേഷ് തെക്കീട്ടിൽ, പ്രൊഫ. രാധാ ജി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. എഴുത്തുകാരെ മെമന്റോ നൽകി ആദരിച്ചു. എഴുത്തുകാരിയും അദ്ധ്യാപികയുമായ സിന്ധു ഗോപാലന് ഇമ മിത്ര പുരസ്‌കാരം സമ്മാനിച്ചു.