ഉപഭോക്തൃ കമ്മിഷൻ ലോക് അദാലത്ത്: 20 കേസുകൾ ഒത്തു തീർപ്പായി

Sunday 22 February 2026 2:21 AM IST

മലപ്പുറം: അദാലത്ത് ഫോർ നാഷൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ ലോക് അദാലത്ത് സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ നിന്നും അക്രഡിറ്റഡ് മീഡിയേറ്റർമാരായ അഡ്വ. ടി.എം. ഗോപാലകൃഷ്ണൻ, എം. മുഹമ്മദ് റാഫി, ജയ്സൺ തോമസ്, വി.വി. തോമസ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി.

ഇരുഭാഗത്തു നിന്നും ഒത്തുതീർപ്പിന് തയ്യാറാണെന്ന് അറിയിച്ച 60 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. 40 കേസുകളിൽ ഇരു ഭാഗത്തു നിന്നും കക്ഷികൾ ഹാജരായതിൽ 20 കേസുകൾ ഒത്തുതീർന്നു. തീരാത്ത കേസുകൾ കമ്മിഷനിൽ തെളിവെടുത്ത് തീർപ്പുകൽപ്പിക്കും.

സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന അദാലത്ത് ഫോർ നേഷൻ 2 എന്നതിന്റെ ഭാഗമായിട്ടാണ് ഉപഭോക്തൃ കമ്മിഷനിൽ അദാലത്ത് സംഘടിപ്പിച്ചത്. സാംസങ്ങ്, എൽ.ജി, വേൾപൂൾ, ഹീറോ മോട്ടേഴ്സ് തുടങ്ങിയ സ്ഥാപന മേധാവികൾ അദാലത്തിൽ പങ്കെടുത്തു.