തൃശൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം, 20 പേ‌ർക്ക് പരിക്ക്

Sunday 22 February 2026 7:00 AM IST

തൃശൂർ: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സൂപ്പർഫാസ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കുന്നംകുളത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.