വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം

Sunday 22 February 2026 4:07 PM IST

ഫോർട്ട് കൊച്ചി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫോർട്ട്‌കൊച്ചി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. കെ.ജെ മാക്സി എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കൗൺസിലർമാരായ ഷൈനി മാത്യു, പി.ജെ.ദാസൻ, കൊച്ചി തഹസിൽദാർ സി.ആർ.ഷനോജ് കുമാർ,ഡെപ്യൂട്ടി തഹസിൽദാർ ഇ.പി സുരേഷ്, വില്ലേജ് ഓഫീസർ ഓഫിലിയ ബോസ്, മുഹമ്മദ് അബ്ബാസ്,പി.എഫ് ജോർജ്,സി.എക്സ് ജോഷ്വോ,കെ.കെ ഹംസക്കോയ തുടങ്ങിയവർ സംസാരിച്ചു.