ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ടീമില്‍ മാറ്റമില്ലെന്ന് സൂര്യകുമാര്‍
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ പോരില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. നായകന്‍ എയ്ഡന്‍ മാര്‍ക്രം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. നെതര്‍ലാന്‍ഡ്‌സിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലും ഇത്തവണ ലോകകപ്പ് സന്നാഹ മത്സരത്തിലും ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു വിജയം. മോശം ഫോമിലാണെങ്കിലും അഭിഷേക് ശര്‍മ്മ ഇന്നത്തെ മത്സരത്തിലും കളിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും താരം പൂജ്യത്തിനാണ് പുറത്തായത്.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കിള്‍ടണ്‍, ഡിവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എംഗിഡി