ആരോഗ്യം ആനന്ദം

Monday 23 February 2026 1:36 AM IST
വൈബ് ഫോർ വെൽനെസ് ആരോഗ്യം ആനന്ദം ജീവിതശൈലി രോഗ നിർണയ കാമ്പയിൻ മലമ്പുഴയിൽ എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: വൈബ് ഫോർ വെൽനെസ്സ് ആരോഗ്യം ആനന്ദം ജീവിതശൈലി രോഗ നിർണയ കാമ്പയിൻ മലമ്പുഴയിൽ എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മരുതറോഡ് ജി.എച്ച്.ഡി.യിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ.വി.സുനിതകുമാരി വിഷയാവതരണം നടത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാധിക മാധവൻ, മലമ്പുഴ, മരുതറോഡ്, പുതുപരിയാരം പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.സജിത്ത്, സൗമ്യ വിനീഷ്, വി.വി.വിജയൻ, മലമ്പുഴ ജി.എ.ഡി മെഡിക്കൽ ഓഫീസർ ഡോ. പാർവതി തുടങ്ങിയവർ‌ പങ്കെടുത്തു.