ഇഫ്താർ സംഗമം 24ന് 

Monday 23 February 2026 1:38 AM IST
Iftar

അലനല്ലൂർ: 'വ്രതം ആത്മവിശുദ്ധിക്ക്' എന്ന പ്രമേയത്തിൽ മുസ്ലിം സർവീസ് സൊസൈറ്റി(എം.എസ്.എസ്) പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന റമദാൻ കാമ്പയിന്റെ ഭാഗമായുള്ള ഇഫ്താർ സൗഹൃദ സംഗമം 24ന് വൈകുന്നേരം അഞ്ചിന് 55ാം മൈൽ കാരുണ്യ അഗതി മന്ദിരത്തിൽ നടക്കും. എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി.എസ്.നിസാമുദ്ദീൻ പ്രമേയ ഭാഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത്, ജനറൽ സെക്രട്ടറി പി.ഹസ്സൻ ഹാജി, ട്രഷറർ കെ.പി.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.