കോഓർഡിനേറ്റർ ഒഴിവ്
Monday 23 February 2026 1:39 AM IST
പാലക്കാട്: ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ആർ.ബി.എസ്.കെ ജില്ലാ കോഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിംഗും കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. എം.എസ്.സി നഴ്സിംഗ് ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത പക്ഷം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ബി.എസ്.സി നഴ്സിങ് ബിരുദധാരികളെയും പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25ന് രാവിലെ 9.30ന് പാലക്കാട് നൂറണി ശാരദ ശങ്കര കല്യാണ മണ്ഡപത്തിന് സമീപമുള്ള എൻ.എച്ച്.എം ജില്ലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനെത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.inൽ ലഭിക്കും.