മാരിയമ്മ സേവാ സമിതി നേത്രപരിശോധന

Monday 23 February 2026 12:12 AM IST
ശിശുരോഗ വിദഗ്ദ്ധൻ ഡോ. എ.സി പദ്മനാഭൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

ഹൊസ്ദുർഗ്: മാരിയമ്മ സേവ സമിതി മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹായത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും കെ.എച്ച്.ഡി ലാബുമായി സഹകരിച്ച് സൗജന്യ ജീവിതശൈലി രോഗ പരിശോധന ക്യാമ്പും നടത്തി. ശിശുരോഗ വിദഗ്ദ്ധൻ ഡോ. എ.സി പദ്മനാഭൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ. രാജേഷ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി പുതുമന സുബ്രഹ്മണ്യൻ നമ്പൂതിരി വിശിഷ്ടാതിഥിയായി. എ. രാധാകൃഷ്ണൻ ക്യാമ്പ് വിശദീകരണം നടത്തി. എം. സുരേശൻ ആമുഖഭാഷണം നടത്തി. കൗൺസിലർമാരായ എം.എ രേഷ്മ, എച്ച്.ആർ സുകന്യ, ക്ഷേത്ര ട്രസ്റ്റ് ബോർഡ് ചെയർമാൻ മുകുന്ദരായ പ്രഭു, സി. ഗണേശൻ, ഡോ. വിവേക് ​​സുധാകരൻ, എച്ച്. ഹർഷിത, എച്ച്. പ്രശാന്ത് സംസാരിച്ചു. എച്ച്. രാജേഷ് സ്വാഗതവും എച്ച്. ബാബു നന്ദിയും പറഞ്ഞു. ഡോ. എ.വി സുകുമാരൻ പരിശോധനയ്ക്ക് നേതൃത്വം നൽകി.