ഇ.പി രാജഗോപാലനെ ആദരിച്ചു

Monday 23 February 2026 12:08 AM IST
ഇ.പി രാജഗോപാലന് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉപഹാരം നൽകുന്നു

നീലേശ്വരം: ഓടക്കുഴൽ അവാർഡ് നേടിയ പ്രമുഖ നിരൂപകൻ ഇ.പി രാജഗോപാലനെ നീലാഞ്ജലി കൾച്ചറൽ ഫോറം അനുമോദിച്ചു. പ്രശസ്ത സാഹിത്യകാരൻ സുബാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോറം ചെയർമാൻ പ്രൊഫസർ കെ.പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉപഹാര സമർപ്പണം നടത്തി. പി.വി തുളസീരാജ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. നീലേശ്വരം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എറുവാട്ട് മോഹനൻ, ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗം കെ.കെ നാരായണൻ, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എ.കെ വിനോദ് കുമാർ, പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവർ സംസാരിച്ചു. ഇ.പി. രാജഗോപാലൻ മറുമൊഴി നടത്തി. ഫോറം വൈസ് ചെയർമാൻ ഡോ. വി. സുരേഷ് സ്വാഗതവും പി. വിജയകുമാർ നന്ദിയും പറഞ്ഞു.