കസ്തൂർബാ ഗാന്ധി അനുസ്മരണം

Monday 23 February 2026 12:16 AM IST
കസ്തൂർബാ ഗാന്ധി അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കസ്തൂർബാ ഗാന്ധിയുടെ 82-ാം ചരമവാർഷികദിനത്തിൽ കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. രമ മഠത്തിൽ, 50 വർഷം ഉച്ചക്കഞ്ഞിയോടൊപ്പം സ്നേഹവും വിളമ്പി മക്കളുടെ വയറും മനസ്സും നിറച്ച മുൻ പാചക തൊഴിലാളി പുലിക്കോടൻ ജാനകി അമ്മ എന്നിവർക്ക് 'മാതൃ സ്പർശം' പുരസ്കാരം ഡോ. പി.വി പുഷ്പജ സമർപ്പിച്ചു. കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലിസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സൗമ്യ സുനിൽ, ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡന്റ് രാഘവൻ കുളങ്ങര, ആനന്ദവല്ലി, ലിസ്സമ്മ ജേക്കബ്ബ്, ഇ.വി. പത്മനാഭൻ, പി.കെ രഘുനാഥ് സംസാരിച്ചു. ടി.വി ശ്യാമള സ്വാഗതവും എൻ. ഉഷാകുമാരി നന്ദിയും പറയും.