സ്മാർട്ട് വില്ലേജ് ഓഫീസിന് തറക്കല്ലിട്ടു
Monday 23 February 2026 12:55 AM IST
തൊട്ടിൽപ്പാലം:കാവിലുംപാറ വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് ആവുന്നതിൻ്റെ ഭാഗമായി കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആറ് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപന കർമ്മം ഒന്നിച്ച് നിർവഹിക്കുകയായിരുന്നു മന്ത്രി. തൊട്ടിൽപാലത്ത് നടന്ന ചടങ്ങിൽ നാദാപുരം നിയോജകമണ്ഡലം എം.എൽ.എ ഇ.കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത്, മേഘ പോയിൽ പറമ്പത്ത്, സന്ധ്യ കരണ്ടോട്, ബോബി മൂക്കൻതോട്ടം, കെ.പി നഷ്മ, ദിവ്യ പൂവടിത്തറ, പി.ജി ജോർജ്ജ്, എ.ആർ വിജയൻ, പി.ജി സത്യനാഥ്, അജിത് പാറമാക്കൽ, കെ.ടി രവീന്ദ്രൻ, ഡി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.