‘സ്നേഹഹസ്തം’ മെഡിക്കൽ ക്യാമ്പ്
Monday 23 February 2026 12:09 AM IST
വിലങ്ങാട്: വനം വകുപ്പ് കുറ്റ്യാടി റേഞ്ച് പരിധിയിലെ വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കായി 'സ്നേഹഹസ്തം' സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും രോഗനിർണയവും ലക്ഷ്യമിട്ടാണ് സംസ്ഥാന വനവികസന ഏജൻസിയുടെ പിന്തുണയോടെ ക്യാമ്പ് ഒരുക്കിയത്. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ മേനോൻ അദ്ധ്യക്ഷനായി. ജസ്റ്റിൻ മോഹൻ, ഡോ. ഹേമ ഫ്രാൻസിസ്, യു. ആഷിഖ് അലി, ടി.പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.