വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു
Monday 23 February 2026 12:11 AM IST
കുന്ദമംഗലം: ചെത്തുകടവിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന വായനശാല കെട്ടിടം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 9.9 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈബ്രറി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ നടത്തിയത്. പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത് മുഖ്യാതിഥിയായി. സോമൻ കടലൂർ, സുനിത കുറുമണ്ണിൽ, കെ.പി സുരേന്ദ്രനാഥ്, എം.എം സുധീഷ് കുമാർ, എ ഗോപാലൻ, ഇ.എസ് ശ്രുതി എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതവും പ്രസിഡന്റ് എം.എം രജയ് നന്ദിയും പറഞ്ഞു.