ബംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രവേശനം
ബംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റി 2026 ലെ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ, ബംഗളൂരുവിലെ കെങ്കേരി, യെശ്വന്ത്പൂർ ക്യാമ്പസുകളിലേക്കും, ഡൽഹി, പൂനെ ക്യാമ്പസുകളിലേക്കും അപേക്ഷിക്കാം സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, എഡ്യൂക്കേഷൻ, സയൻസ്, ടെക്നോളജി, ബിസിനസ് ആൻഡ് മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി, കൊമേഴ്‌സ്, നിയമം,സയൻസ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഭാഷ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്.പ്രവേശനപരീക്
യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് അപേക്ഷിക്കാം
പെർത്തിലുള്ള യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. IELTS, TOEFL സ്‌കോറുകൾ അഡ്മിഷന് വേണ്ടി പരിഗണിക്കും.ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞ വിദ്യാർത്ഥികൾക്ക് മെച്ചപ്പെടുത്താനായി ബ്രിഡ്‌ജ് കോഴ്‌സുകൾ ക്യാമ്പസ്സിലുണ്ട്. UWA എന്ന ചുരുക്കപ്പേരിലാണ് യൂണിവേഴ്സിറ്റി അറിയപ്പെടുന്നത്. കൊമേഴ്‌സ്, എൻജിനിയറിംഗ്, ലാ, ആർക്കിടെക്ച്ചർ, ആർട്സ്,മാനേജ്മെന്റ്, ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ, സയൻസ് ഡിപ്പാർട്മെന്റുകൾ ഇവിടെയുണ്ട്. കാർഷിക മേഖലയിൽ ഗവേഷണം നടത്താനുതകുന്ന അഡ്വാൻസ്‌ഡ് ഗവേഷണ കേന്ദ്രവും UWA യിലുണ്ട്. മലയാളിയും,പ്രശസ്‌ത കാർഷിക ശാസ്ത്രജ്ഞനുമായ പ്രൊഫസർ സിദ്ദിഖ് കടമ്പോട്ട് UWA യിലുണ്ട്.നിരവധി മലയാളി ഗവേഷകർ ഇദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. അക്കാഡമിക് മെരിറ്റ്, ടെസ്റ്റ് സ്‌കോറുകൾ, ബയോഡാറ്റ , SOP മുതലായവ വിലയിരുത്തിയാണ് അഡ്മിഷൻ. ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിക്കാം.www.uwa.edu.au
ഓർമിക്കാൻ...
1. ഗേറ്റ് 2026 ഉത്തര സൂചിക:- ഫെബ്രുവരി 7 മുതൽ 15 വരെ നടന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗിന്റെ (2026) ഉത്തര സൂചികയും റെസ്പോൺസ് ഷീറ്റും ഐ.ഐ.ടി ഗോഹട്ടി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: gate2026.iitg.ac.in
2. സി.എം.എ പരീക്ഷാ കലണ്ടർ:- ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ നടത്തുന്ന സി.എം.എ ഫൈനൽ, ഇന്റർമീഡിയറ്റ്, ഫൗണ്ടേഷൻ പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ഇന്റമീഡിയറ്റ്, ഫൈനൽ പരീക്ഷകൾ ജൂൺ 11 മുതൽ 18 വരെ നടക്കും. വെബ്സൈറ്റ്: icmai.in
സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഒപ്ടോമെട്രി കോഴ്സിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 25ന് രാവിലെ 10ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.