ജോയിന്റ് ആർ.ടി.ഒ പ്രൊമോഷൻ 2:1 ൽ നിന്ന് 8:1 ആക്കി

Monday 23 February 2026 12:00 AM IST

തിരുവനന്തപുരം: ജോയിന്റ് ആർ.ടി.ഒ പ്രൊമോഷൻ നിബന്ധനകൾ മോട്ടോർ വാഹന വകുപ്പ് പരിഷ്കരിച്ച് ഉത്തരവിറക്കി.

നിയമന അനുപാതം നിലവിലുള്ള 2:1 എന്നതിൽ നിന്നും 8:1 ആയി പുതുക്കി നിശ്ചയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ 8 പേർക്ക് ജോയിന്റ് ആർ.ടി.ഒ ആയി പ്രൊമോഷൻ ലഭിക്കുമ്പോൾ , ഒരു സീനിയർ സൂപ്രണ്ടിന് മാത്രമേ ഇതേ തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കൂ.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ വളരെക്കാലമായുള്ള ആവശ്യമാണ് നടപ്പിലായത്. നിലവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ എണ്ണവും (290) സീനിയർ സൂപ്രണ്ടുമാരുടെ എണ്ണവും (36) തമ്മിൽ വലിയ വ്യത്യാസമുണ്ട്. പഴയ 2:1 അനുപാതം എം.വി.ഐ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ദോഷകരമായി ബാധിക്കുന്നതിനാലും, ജോയിന്റ് ആർ.ടി.ഒ സാങ്കേതിക തസ്തികയായതിനാലും ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാനാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.