മാന്നാർ മേഖലയിൽ ഹോമമന്ത്രഹവന പരിശീലനം

Monday 23 February 2026 1:49 AM IST
ഹോമമന്ത്രഹവന പരിശീലനം മാന്നാർ മേഖലാ തല ഉദ്ഘാടനം 68ാംനമ്പർ കുട്ടമ്പേരൂർ ശാഖാ ഹാളിൽ മാന്നാർ യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പാ ശശികുമാർ നിർവഹിക്കുന്നു.

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിൽ രണ്ടാം വാരം നടക്കുന്ന ഹോമമന്ത്ര മഹായജ്ജത്തിന്റെ മുന്നോടിയായി മാന്നാർ മേഖലയിലെ മുഴുവൻ ശാഖാ ഗുരുക്ഷേത്രങ്ങളിലും ഹോമമന്ത്രഹവന പരിശീലനം നടന്നു. വൈദികയോഗം മാന്നാർ യൂണിയൻ ചെയർമാൻ എം.ഉത്തമൻ നിത്യാനിവാസ്, കൺവീനർ ജയദേവൻ ശാന്തികൾ, സുന്ദരേശൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഹോമമന്ത്രഹവന പരിശീലനം മാന്നാർ മേഖലാ തല ഉദ്ഘാടനം 68-ാംകുട്ടമ്പേരൂർ ശാഖാ ഹാളിൽ മാന്നാർ യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പാ ശശികുമാർ നിർവഹിച്ചു. മാന്നാർ മേഖലാ ചെയർമാൻ സുധാകരൻ സർഗം അദ്ധ്യക്ഷത വഹിച്ചു. ഹരി പാലമൂട്ടിൽ, ശശികല രഘുനാഥ്, പ്രവദ രാജപ്പൻ, സിസു സുഭാഷ്, ഗിരിജാ ഓമനക്കുട്ടൻ, വിജയശ്രീ, തുളസിപ്രസാദ്, ശ്രീലത രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വനിതാ സംഘം കൺവീനർ ലേഖാ വിജയകുമാർ സ്വാഗതവും സുരേഷ് ചേപ്പഴത്തിൽ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് 1278ാംനമ്പർ കുരട്ടിശ്ശേരി ശാഖയിലും 553-ാം പാവുക്കര ശാഖയിലും 6188-ാം പാവുക്കര കിഴക്ക് ശാഖയിലും 72-ാം കുരട്ടിക്കാട് വിളയിൽ ക്ഷേത്രം ശാഖയിലും ഹോമമന്ത്രഹവന പരിശീലനം നടന്നു. ശ്രീനാരായണഗുരുദേവനാൽ വിരചിതമായ ഹോമമന്ത്ര ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ രണ്ടാംവാരം മാന്നാർ നായർസമാജം സ്‌കൂൾ ഗ്രൗണ്ടിൽ 3500 വനിതകളെ പങ്കെടുപ്പിച്ച് ഹോമമന്ത്ര മഹായജ്ഞം നടക്കും.