സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
Monday 23 February 2026 1:49 AM IST
കൊല്ലം: കണ്ടച്ചിറ സെന്റ് ആന്റണീസ് യു.പി.എസിലെ 122-ാമത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക സി.കെ.വീണ മജ്നു പതാക ഉയർത്തി. ലോക്കൽ മാനേജർ ഫാ.ജോൺപോൾ അദ്ധ്യക്ഷത വഹിച്ചു. സിജോ ജോയി,കൊല്ലം എ.ഇ.ഒ ആന്റണിപീറ്റർ, മങ്ങാട് ഡിവിഷൻ കൗൺസിലർ അജീന പ്രശാന്ത്,പി.ടി.എ പ്രസിഡന്റ് ആശ തങ്കപ്പൻ,ശ്രീനാരായണകോളേജ് ബോട്ടണിവിഭാഗം അസി.പ്രൊ.പി.ജെ.അർച്ചന,കണ്ടച്ചിറ എസ്.എച്ച് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ. പ്രമീളമേരി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം രഞ്ജിത്ത് കണ്ടച്ചിറ, സ്റ്റാഫ് പ്രതിനിധി അനന്തുകൃഷ്ണൻ.എം.ജി,അദ്ധ്യാപകരായ എസ്.സുമ, നിഫിൻ വില്യം എന്നിവർ പങ്കെടുത്തു.