റിട്ട.പൊലീസ് അസോസിയേഷൻ കൺവെൻഷൻ

Sunday 22 February 2026 11:25 PM IST

പള്ളുരുത്തി: കൊച്ചിൻ പൊലീസ് ലൈബ്രറി ഹാളിൽ നടന്ന കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മേഖല കൺവെൻഷൻ റിട്ട. പൊലീസ് സൂപ്രണ്ട് കെ.ലാൽജി ഉദ്ഘാടനം ചെയ്തു. കെ.ജി.ഷിബു കുമാർ അദ്ധ്യക്ഷനായി. ഇൻസ്‌പെക്ടർ അനീഷ് ജോയ്, ബേബി ജോസഫ്, ജില്ലാ പ്രസിഡന്റ്‌ കെ.ഷിബു രാജ്, ടി.ആർ. വിൻസൺ, എ.ഡി. അനിൽകുമാർ, പി.പി. സുധീർ, കെ.ജെ. ജോൺ, പി.ആർ. രംഗദാസ്, പി.ബി. സൽജൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.പി.പൗലോസ്, കവി സുഗുണൻ ചൂർണിക്കര എന്നിവരെ ആദരിച്ചു.