റോഡ് ഉദ്ഘാടനം
Monday 23 February 2026 11:25 PM IST
റാന്നി: പഞ്ചായത്തിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തോട്ടമൺ വെട്ടിമേപ്രത്ത്പടി -കല്ലുങ്കൽപടി-കുഴിമണ്ണിൽപടി-ചിറ്റേടത്ത്പടി റോഡിന്റെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടപ്പാക്കിയത്. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അദ്ധ്യക്ഷയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തൻപറമ്പിൽ, ടി.വി.ബിജുമോൻ, അഞ്ജു കൃഷ്ണ, ഗോപിനാഥ പിള്ള എന്നിവർ സംസാരിച്ചു.