'ദയ എന്ന പെൺകുട്ടി' നാടകം

Sunday 22 February 2026 11:27 PM IST

കൊച്ചി: തേവക്കൽ വിദ്യോദയ സ്‌കൂൾ, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ, മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത കഥയെ ആസ്പദമാക്കി 'ദയ എന്ന പെൺകുട്ടി' നാടകം അവതരിപ്പിച്ചു. സ്‌കൂളിന്റെ തിയേറ്റർ വിഭാഗമായ ദൃശ്യഭേരി, 130 കുട്ടികളെ ഉൾപ്പെടുത്തിയാണ് നാടകം അരങ്ങിൽ എത്തിച്ചത്. ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു വിശിഷ്ടാതിഥിയായി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഡോ.പി. ശ്രീകുമാർ, പ്രിൻസിപ്പൽ ഗീത രാജീവ്, വൈസ് പ്രിൻസിപ്പൽ ടി.രേഖ, രമ കെ. നായർ എന്നിവർ സംസാരിച്ചു.