യോഗ പരിശീലനം
Monday 23 February 2026 12:27 AM IST
പത്തനംതിട്ട: ആരോഗ്യം ആനന്ദം (വൈബ് ഫോർ വെൽനസ്) ആൻഡ് ഹെൽത്തി കേരള ഫീൽഡ് കാമ്പയിന്റെ ഭാഗമായി ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പത്തനംതിട്ട നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 6.30ന് ടൗൺ സ്‌ക്വയറിൽ മാസ് യോഗ ഡെമോൺസ്‌ട്രേഷനും സൗജന്യ യോഗ പരിശീലനവും സംഘടിപ്പിക്കും. നഗരസഭ അദ്ധ്യക്ഷ സിന്ധു അനിൽ ഉദ്ഘാടനം ചെയ്യും. ആഴ്ചയിൽ രണ്ട് ദിവസം രാവിലെ 6.30 മുതൽ 7.30 വരെ സൗജന്യ യോഗ ക്ലാസ് ഉണ്ടായിരിക്കും. ഫോൺ: 9447432066.