ആശുപത്രി ഉദ്ഘാടനം
Monday 23 February 2026 12:29 AM IST
പത്തനംതിട്ട: പുതുക്കി നിർമ്മിച്ച കോഴഞ്ചേരി ആശുപത്രി നാളെ വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്. 24 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യാപാരമേളയും ഇതിന്റെ ഭാഗമായി ഒരുക്കും. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിനാ മജീദ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായി സംഘാടക സമിതി രൂപീകരിച്ചു. ചെറുകോൽ, തോട്ടപ്പുഴശേരി, കോഴഞ്ചേരി, ആയിരൂർ, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വൈസ് ചെയർപേഴ്‌സൺമാരാകും. ജില്ലാ ആശുപത്രി സൂപ്രണ്ട്, കെ.ആർ.എഫ്.ബി എക്‌സി. എൻജിനിയർ തുടങ്ങിയവർ കൺവീനർമാരും.