അദ്ധ്യാപക ക്യാമ്പ്
Monday 23 February 2026 12:32 AM IST
കോന്നി: പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോന്നി ശബരി ബാലികാ സദനത്തിൽ സംഘടിപ്പിച്ച ദ്വിദിന പരിശീലനം സമാപിച്ചു. ജില്ലയിലെ 26 ബാലഭവനുകളിലെ അദ്ധ്യാപകർ പങ്കെടുത്തു. അഡ്വ. ലീന.കെ.സുബാഷ് ഉദ്ഘാടനം ചെയ്തു. സി.ഡബ്ല്യു.സി അംഗവും അക്കാഡമിക് കോ ഓർഡിനേറ്ററുമായ ഡോ.ആർ.വിജയ മോഹനൻ, രാജേഷ് ആക്ലേത്ത്, ഡേവിഡ് റെജി മാത്യു, ഡോ. കെ.കെ ബിന്ദു, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഫെബ്ന റഹിം, സ്ഥാപന പ്രൊട്ടക്ഷൻ ഓഫീസർ ബിനി ജേക്കബ് എന്നിവർ സംസാരിച്ചു. കെ.വി ആശമോൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.