മെഴ്‌സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്‌മോഡ്
ഇ,വി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തും
കൊച്ചി: എനർജി ടെക് സ്റ്റാർട്ടപ്പും രാജ്യത്തെ ഇലക്ട്രിക് വാഹന ചാർജിംഗ് രംഗത്തെ മുൻനിരക്കാരുമായ ചാർജ്‌മോഡും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയും കൈകോർക്കുന്നു. ചാർജ്‌മോഡിന്റെ അഞ്ഞൂറിലധികം ചാർജിംഗ് പോയിന്റുകൾ മെഴ്‌സിഡസ് ബെൻസിന്റെ 'എം.ബി ചാർജ് പബ്ലിക്' ഡിജിറ്റൽ ഇക്കോസിസ്റ്റവുമായി ബന്ധിപ്പിക്കും. ബെൻസ് വാഹങ്ങൾക്ക് നിലവാരത്തിലുള്ളതും തടസരഹിതവുമായ ചാർജിംഗ് ഉറപ്പാക്കാൻ സഹായിക്കും. ചാർജ്‌മോഡ് ശൃംഖല മെഴ്‌സിഡസ് ബെൻസിന്റെ ഡിജിറ്റൽ സംവിധാനവുമായി സംയോജിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമമായി വാഹനം ചാർജ് ചെയ്യാൻ സാധിക്കും. പൊതു ചാർജിംഗ് കേന്ദ്രങ്ങളിൽ നേരിടാറുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഏകീകൃത സംവിധാനം സഹായിക്കും. മെഴ്‌സിഡസ് ബെൻസ് ആപ്പ് (എം.ബി. ചാർജ് പബ്ലിക്) വഴിയോ വാഹനത്തിലെ എം.ബി.യു.എക്‌സ് മൾട്ടിമീഡിയ സിസ്റ്റം വഴിയോ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനും പേയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിച്ച് പണമടയ്ക്കാനും കഴിയും.
സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള വലിയ ചുവടുവയ്‌പ്പാണ് ബെൻസുമായുള്ള പങ്കാളിത്തം
എം. രാമനുണ്ണി
സഹസ്ഥാപകൻ ആൻഡ് സി.ഇ.ഒ
ചാർജ്‌മോഡ്
ഇന്ത്യയുടെ സുസ്ഥിര ഗതാഗത പരിവർത്തനത്തെ ത്വരിതപ്പെടുത്താൻ ചാർജ്‌മോഡുമായുള്ള സഹകരണം സഹായിക്കും
സന്തോഷ് അയ്യർ
എം.ഡി ആൻഡ് സി.ഇ.ഒ
മെഴ്‌സിഡസ് ബെൻസ് ഇന്ത്യ