നേത്രപരിശോധനാ ക്യാമ്പ്
Monday 23 February 2026 12:33 AM IST
ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം ചെങ്ങന്നൂർ ബി.ആർ.സിയുടെയും അടൂർ കിംഗ്സ് ലയൺസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ തിരുവല്ല ഐ മൈക്രോസർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് ഉദ്ഘാടനം ചെയ്തു. പുലിയൂർ ഗ്രാമപഞ്ചായത്തംഗം ടി.ടി.ഷൈലജ അദ്ധ്യക്ഷയായി. ബി.ആർ.സി ട്രെയിനർമാരായ പ്രവീൺ.വി.നായർ, എം.മനോജ് കുമാർ, ക്യാമ്പ് കോ ഓർഡിനേറ്റർ ബി.ശ്രീജിത്ത്, സ്‌പെഷ്യൽ എഡ്യുക്കേറ്റർ ടി.റീന എന്നിവർ സംസാരിച്ചു. ഒരു ഡോക്ടർ, നാല് ടെക്നീഷ്യന്മാർ എന്നിവർ നേതൃത്വം നൽകി.