വോക്‌സ്‌വാഗൺ ടൈറൺ ആർ-ലൈൻ അവതരിപ്പിച്ചു
Monday 23 February 2026 12:36 AM IST
വില
46.99 ലക്ഷം രൂപ മുതൽ
കൊച്ചി :പുതിയ ആഡംബര എസ്.യു.വിയായ ടൈറൺ ആർ-ലൈൻ വോക്‌സ്‌വാഗൺ ഇന്ത്യയിൽ 46.99 ലക്ഷം രൂപയുടെ ആരംഭ വിലയിൽ അവതരിപ്പിച്ചു. പ്രകടനം, സൗകര്യം, പ്രീമിയം സ്റ്റൈലിംഗ് എന്നിവ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഈ മോഡൽ ആർ-ലൈൻ ഡിസൈൻ ഘടകങ്ങളും ആകർഷകമായ ഇന്റീരിയറുകളും ഉൾക്കൊള്ളുന്നു. 204 പി.എസ് പവറും 320 എൻ.എം ടോർക്കും നൽകുന്ന 2.0എൽ. ടി.എസ്.ഐ ഇവോ4 പെട്രോൾ എൻജിനാണ് ശക്തി നൽകുന്നത്. 14 ലെവൽ-2 ആദാസ് ഫംഗ്‌ഷനുകളും 23 ആധുനിക സാങ്കേതിക സവിശേഷതകളും ഉൾപ്പെടുത്തിയിരിക്കുന്നത് സുരക്ഷയും നവോത്ഥാനവും പ്രാധാന്യമാക്കുന്ന ബ്രാൻഡിന്റെ നിലപാട് വ്യക്തമാക്കുന്നുവെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ നിതിൻ കോഹ്‌ലി പറഞ്ഞു,