പൊങ്കാല ഇന്ന്
Monday 23 February 2026 12:37 AM IST
കിടങ്ങന്നൂർ: പള്ളിമുക്കത്ത് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭഭരണി മഹോത്സവവും പൊങ്കാലയും ഇന്ന് നടക്കും. ഈ വർഷത്തെ പ്രതിഷ്ഠാവാർഷികം 28ന് ആചരിക്കും. വെളുപ്പിന് 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് ഭാഗവതപാരായണം, 8.30ന് ക്ഷേത്രം മേൽശാന്തി മുരിക്കുവേലിൽ ഇല്ലം സന്ദീപ് നമ്പൂതിരി പണ്ടാരഅടുപ്പിൽ ദീപം പകരും. 10.45ന് പൊങ്കാല നിവേദ്യം തീർത്ഥം തളിക്കൽ. 11.30ന് നൂറ്റിയൊന്ന് കലംപൂജ. ഉച്ചയ്ക്ക് 12ന് പ്രസാദംഊട്ട്. വൈകിട്ട് 5.30ന് ലളിതാസഹസ്രനാമം. 6.30ന് ദീപാരാധന. രാത്രി 7.30ന് കളമെഴുത്തുംപാട്ടും, 10ന് ഗാനാർച്ചന, 11.30ന് ജീവത എഴുന്നെള്ളത്ത്.