വിദേശ മദ്യവ്യവസായത്തിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കുടുംബ സംഗമം
Monday 23 February 2026 1:41 AM IST
കൊല്ലം: ജില്ലാ മദ്യവ്യവസായ പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വിദേശമദ്യ വ്യവസായ മേഖലയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ കുടുംബ സംഗമം നടത്തി. കൊല്ലം ഫൈൻ ആർട്സൊസൈറ്റി ഹാളിൽ ചേർന്ന കുടുംബ സംഗമം കൊല്ലം ഫാസ് സെക്രട്ടറി പ്രദീപ് ആശ്രാമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷനായ യോഗത്തിൽ പ്രോഗ്രാം കൺവീനർ സോമരാജൻ ആശംസ അറിയിച്ചു. വിവിധ സംഘടന നേതാക്കളായ ബിനുകുമാർ,കുരീപ്പുഴ വിജയൻ,ഉഗേഷ്,ജോസ് ആന്റണി,കൃഷ്ണ കുമാർ,ഹർഷൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വിശ്വ ലാൽ നന്ദി രേഖപ്പെടുത്തി. യോഗാനന്തരം കുടുംബാംഗ ങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.