മംഗലാപുരം എക്സ്‌പ്രസിന് മയ്യനാട് വൻ വരവേല്പ്
Monday 23 February 2026 1:41 AM IST
മയ്യനാട്: കഴിഞ്ഞ 14 വർഷമായി ഉണ്ടായിരുന്ന മംഗലാപുരം എക്‌സ്‌പ്രസിന്റെ സ്റ്റോപ്പ് റെയിവേ 20ന് പുനഃസ്ഥാപിച്ചു. ട്രെയിനിന് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൻ വരവേല്പ് നൽകി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും യാത്രക്കാർക്ക് ട്രെയിനിനെ സ്വീകരിച്ചു. ട്രെയിനിൽ സ്റ്റോപ്പ് അനുവദിച്ച ബി.ജെ.പി കൊല്ലം ജില്ലാ വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ് പ്രശാന്തിനെയും എൻ.കെ.പ്രേമചന്ദ്രൻ എം.പി യെയും അസോസിയേഷൻ പ്രസിഡന്റ് നസീർ ഖാൻ അഭിനന്ദിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ലോറൻസ്,അംഗങ്ങളായ വിപിൻ ജോസ്,ആതിര,ശ്രീജ,ബി.ജെ.പി മയ്യനാട് യൂണിറ്റ് പ്രസിഡന്റ് ജയപ്രകാശ് കെ.എസ്.എസ്.പി.എ സെക്രട്ടറി ജോൺസൺ ഡേവിഡ് എന്നിവർ പങ്കെടുത്തു.