മുട്ടറ ഹരിജൻ വായനശാല കെട്ടിടോദ്ഘാടനം
Monday 23 February 2026 1:52 AM IST
കൊട്ടാരക്കര: മുട്ടറ ഹരിജൻ വായനശാലയുടെ പുതിയ കെട്ടിടവും ഓഡിറ്റോറിയവും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.രാജു അദ്ധ്യക്ഷനായി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ചെയർപേഴ്സൺ ജി.എസ്.പ്രദീപ് മുഖ്യ അതിഥിയായി. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രേഖ, ജില്ലാ പഞ്ചായത്തംഗം കെ.എസ്.ഷിജുകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം എൽ.ശൈലജ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ്.ഗോപകുമാർ, വിഷ്ണു രവീന്ദ്രൻ, ജി.പത്മകുമാരി അമ്മ, കെ.സുന്ദരൻ, എൽ.മത്തായിക്കുട്ടി, പി.കൊച്ചുഗോവിന്നദപ്പിള്ള, പി.അനീഷ്, വായനശാല സെക്രട്ടറി സി.ആർ.അനിൽകുമാർ, എൻ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വയലിനിസ്റ്റ് ബി.എൻ.രവീന്ദ്രനെ ആദരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.